യു.എസ് ഓപ്പണ്‍: ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലേക്ക്

By Trainee Reporter, Malabar News
rohan-bopanna-denis-shapovalov_Malabar News
Rohan Bopanna and Denis Shapovalov
Ajwa Travels

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ജയം. പുരുഷ ഡബിള്‍സില്‍ ജര്‍മന്‍ സഖ്യം കെവിന്‍ ക്രവിറ്റ്‌സ്-ആന്‍ഡ്രിയസ് മിസിനെയാണ് ബൊപ്പണ്ണയും പങ്കാളി ഡെന്നിസ് ഷപൊവലോവും ചേര്‍ന്ന് തകര്‍ത്തത്. ഒരു മണിക്കൂറും 47 മിനുട്ടും നീണ്ടുനിന്ന കളിയില്‍ 4-6,6-4,6-3 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍-കാനഡ സഖ്യത്തിന്റെ ജയം. ആദ്യത്തെ സെറ്റ് 4-6 ന് പരാജയപ്പെട്ടെങ്കിലും, പിന്നീടുള്ള സെറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് ബൊപ്പണ്ണയും ഷപൊവലോവും ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍, ഡച്ച്-റൊമാനിയന്‍ ജോഡിയായ ജീന്‍ ജൂലിയന്‍ റോജറിനെയും ഹൊറിയ ടൗവിനേയുമാണ് സഖ്യം നേരിടുക.

സുമിത് നഗലും ദിവിജ് ശരണും പുറത്തായതിനാല്‍, ടൂര്‍ണമെന്റിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് രോഹന്‍ ബൊപ്പണ്ണ. ഓഗസ്റ്റ് 31നാണ് ഈ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ ടെന്നീസിന് തുടക്കമായത്. ടൂര്‍ണമെന്റ് ഈ മാസം 13ന് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE