‘ഉസ്‌മാൻ ഫൈസി ഓര്‍മ പുസ്‌തകം’ പ്രകാശനം നിർവഹിച്ചു

By Malabar Desk, Malabar News
'Usman Faizi Memory Book' was released at Ma'din
Ajwa Travels

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമി മുദരിസുമായിരുന്ന പെരിന്താറ്റിരി ഉസ്‌മാൻ ഫൈസിയുടെ ഓർമക്കായുള്ള പുസ്‌തകം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രകാശനം നിർവഹിച്ചു.

വൈജ്‌ഞാനിക മേഖലയില്‍ നിരവധി സംഭാവനകള്‍ അര്‍പ്പിച്ച പണ്ഡിതനായിരുന്നു ഉസ്‌മാൻ ഫൈസിയെന്നും കഠിനാദ്ധ്വാനം മുഖമുദ്രയാക്കിയ അദ്ധേഹത്തിന്റെ ജീവിതം പുതിയ തലമുറക്ക് മാതൃകയാണെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ ബുഖാരി തങ്ങള്‍, ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സമസ്‌ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി, ബാപ്പുട്ടി ദാരിമി എടക്കര, അമീര്‍ ഹാജി പഴയങ്ങാടി, ബഷീര്‍ മദനി അരിമ്പ്ര എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

Most Read: ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE