നിപ പ്രതിരോധം; സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷം

By Syndicated , Malabar News
v-d-satheesan
Ajwa Travels

തിരുവനന്തപുരം: നിപ പ്രതിരോധത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നയമാകരുത് നിപ പ്രതിരോധത്തിലെന്നും വിഡി സതീശന്‍ പറഞ്ഞു.

രാജ്യത്തെ കോവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെന്റിലേറ്ററുകളും ഐസിയു ബെഡുകളും ഇല്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടില്ല.

മുമ്പ് നിപ വന്നപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയില്ല. വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രഖ്യാപനം മാത്രമായെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read also: കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE