കൊച്ചി: കേരളത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന നെറ്റ്‌വർക്ക് ‘വി‘ ആണെന്ന് ഓക്‌ലയുടെ റിപ്പോർട്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വിയുടെ ഗിഗാനെറ്റ് കേരളം ഉൾപ്പടെയുള്ള 16 സംസ്‌ഥാനങ്ങളിൽ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക് ആണെന്നാണ് കണ്ടെത്തൽ. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്‌ഠിത നെറ്റ്‌വര്‍ക്ക് ഡയഗ്‌നോസ്‌റ്റിക് ആപ്ളിക്കേഷനുകളിലും ആഗോള തലത്തിലെ മുൻനിരക്കാരാണ് ഓക്‌ല.
2020 ഒക്‌ടോബർ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മറ്റെല്ലാ ഓപ്പറേറ്റര്‍മാരുമായും താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ഡൗൺലോഡ്, അപ്‌ലോഡ് വേഗത നൽകുന്നത് വി ആണെന്നാണ് കണ്ടെത്തൽ. പാൻ ഇന്ത്യാ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ആറ് മാസ കാലയളവിൽ സ്‌ഥിരതയാർന്ന വേഗം നൽകുന്ന ഒരേയൊരു ടെലികോം കമ്പനിയാണ് വി എന്ന് പഠനത്തിൽ പറയുന്നു.
മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, രാജസ്‌ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, സിക്കിം, അസം, മണിപ്പൂർ, ത്രിപുര, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം വി ആണ് മുന്നിൽ. 143 നഗരങ്ങളിൽ മറ്റ് സേവദാതാക്കളെക്കാൾ മെച്ചപ്പെട്ട വേഗത നൽകുന്നത് വി തന്നെയാണ്. പ്രധാന എതിരാളികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ ഇക്കാര്യത്തിൽ പിന്നിലാണ്.
Read Also: തിരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് മമത ജയ് ശ്രീറാം വിളിച്ചിരിക്കും; അമിത് ഷാ