വാക്‌സിൻ കണ്ടെത്തിയത് ഗവേഷണ രംഗത്തെ മികവ്; ബിൽഗേറ്റ്‌സ്

By News Desk, Malabar News
Vaccine discovery excels in research; Bill Gates
Bill Gates
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ശതകോടീശ്വരൻ ബിൽഗേറ്റ്‌സ്. രോഗം കണ്ടെത്തി പന്ത്രണ്ട് മാസത്തിനകം അതിന്റെ പ്രതിരോധ വാക്‌സിൻ കണ്ടെത്തിയത് വളരെ വലിയ കാര്യമെന്നാണ് ബിൽഗേറ്റ്സിന്റെ അഭിപ്രായം. കൂടാതെ, കോവിഡ് രോഗത്തെ കുറിച്ചുള്ള പഠനത്തിനും വാക്‌സിൻ വികസനത്തിനും ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണത്തിനുമായി ഏകദേശം 250 മില്യൺ ഡോളറോളം അദ്ദേഹവും ഭാര്യ മെലിൻഡയും നയിക്കുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സംഭാവന നൽകുകയും ചെയ്‌തു.

വാക്‌സിൻ കണ്ടെത്തിയത് ഗവേഷണ രംഗത്തെ മികവാണ്. എന്നാൽ, മറ്റ് തരത്തിലുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കോവിഡ് വാക്‌സിൻ ലോകത്തെ മുൻനിര സാമ്പത്തിക രാജ്യങ്ങൾക്കാണ് ആദ്യം ലഭിക്കുക. മറ്റ് രാജ്യങ്ങൾക്ക് വളരെ സാവധാനമാകും വാക്‌സിൻ ലഭ്യമാകുക.

Also Read: പലിശ ചേർത്ത് തിരിച്ചു തരും, മമതക്കെതിരെ കൊലവിളിയുമായി ബിജെപി

അടുത്ത വർഷം ആദ്യം നിരവധി വാക്‌സിനുകൾക്ക് അനുമതി ലഭിക്കും. 2022 തുടക്കത്തോടെ വാക്‌സിൻ വിതരണം പൂർത്തിയാക്കി ലോകം പഴയതുപോലെ ആയിത്തീരുമെന്ന് ബിൽഗേറ്റ്‌സ് പ്രതീക്ഷിക്കുന്നു. 2021 ആരംഭത്തോടെ സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം സാധാരണ ഗതിയിലാകുമെന്നും ബിൽഗേറ്റ്‌സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE