ജയലളിതയുടെ വേദനിലയം സ്‌മാരകമാക്കില്ല; ശ്രമം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ

By Team Member, Malabar News
Veda Nilayam House Of Jayalalitha Not Become A Memorial Tamil Nadu Govt
Ajwa Travels

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ വസതിയായ വേദനിലയം സ്‌മാരകമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ. 2017ലാണ് വേദനിലയം സ്‌മാരകമാക്കുമെന്ന് അണ്ണാഡിഎംകെ സർക്കാർ വ്യക്‌തമാക്കിയത്‌. ഇതിന്റെ ഭാഗമായി 67.90 കോടി രൂപ വകയിരുത്തുകയും ചെയ്‌തിരുന്നു. നിലവിൽ വേദനിയലം സ്‌മാരകമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച സാഹചര്യത്തിൽ വീട് വാങ്ങാനായി വകയിരുത്തിയ 68 കോടി രൂപ തിരിച്ചെടുക്കുമെന്നും ഡിഎംകെ സർക്കാർ അറിയിച്ചു.

വേദനിലയം സ്‌മാരകമാക്കാൻ തീരുമാനിച്ചതോടെ ഇതിനെതിരെ ജയയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇവർക്ക് അനുകൂലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. തുടർന്ന് ജയലളിതയുടെ സ്വകാര്യ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറിനും ജെ ദീപക്കിനും ഹൈക്കോടതി കൈമാറി.

ഇതിനെ തുടർന്നാണ് വീട് ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഡിഎംകെ സർക്കാർ എത്തിയത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമാണ് ജയലളിതയുടെ സഹോദരന്റെ മക്കൾക്ക് അനുകൂലമായ വിധി പുറത്തു വന്നത്. 1960കളുടെ അവസാനത്തിൽ ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് 100 കോടിയോളം രൂപ മൂല്യമുള്ള വേദനിലയം.

Read also: കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE