വീണാ ജോർജ് ആരോഗ്യമന്ത്രി; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; രാജീവിന് വ്യവസായം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെഎൻ ബാലഗോപാലിന് നൽകും. വ്യവസായം പി രാജീവിന് നൽകാനാണ് നിലവിലെ ധാരണ.

ഉന്നത വിദ്യാഭ്യാസം ആർ ബിന്ദുവിന് നൽകാനാണ് ധാരണ. ഏറെ വിമർശനങ്ങൾക്ക് വഴി വെച്ച ആരോഗ്യവകുപ്പ് വീണാ ജോർജിന് നൽകാനും ധാരണയായി. കേരളത്തിൽ മന്ത്രിയാകുന്ന ആദ്യത്തെ മാദ്ധ്യമ പ്രവർത്തക എന്ന നേട്ടം കൂടിയാണ് വീണാ ജോർജിനെ തേടിയെത്തുന്നത്. മാദ്ധ്യമ പ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്‌ട്രീയ പ്രവേശനം. ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്‌തിയുടെയും ഫലമായി തുടർച്ചയായ രണ്ടാം ജയം നേടി. ഇത്തവണ 19,003 വോട്ടിനു തോൽപിച്ചത് കോൺഗ്രസിന്റെ കെ ശിവദാസൻ നായരെയാണ്.

എംവി ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും. പിഎ മുഹമ്മദ് റിയാസിന്റെ യുവജനകാര്യവും സ്‌പോർട്സും വകുപ്പുകൾ നൽകും. ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതാഗതത്തിന് പകരം മറ്റൊരു വകുപ്പ് നൽകാനാണ് സാധ്യത.

Also Read: പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE