വാഹനനികുതി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടിയതായി മന്ത്രി

By Team Member, Malabar News
Vehicle Tax One Time Payment Date Extended To 31 March 2023

തിരുവനന്തപുരം: നാലോ അതിൽ കൂടുതലോ വർഷം നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി നീട്ടിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 2023 മാർച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശിക പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

അതിന് ശേഷം 2022 മാർച്ച് വരെയുള്ള നികുതി അടച്ച് കുടിശിക ഒഴിവാക്കാവുന്നതാണ്. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും, നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവുമാണ് നികുതി അടക്കേണ്ടത്. കൂടാതെ വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി ഭാവി നികുതി ബാധ്യതകളിൽ നിന്നും ഒഴിവാകാനും അവസരമുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പല വാഹന ഉടമകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഉപയോഗശൂന്യമായതും വിറ്റുപോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Read also: സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE