സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ

By News Desk, Malabar News
Thrikkakara by-election; p-rajeev
മന്ത്രി പി രാജീവ്

കൊച്ചി: സംസ്‌ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ. പത്ത് ഏക്കറിലധികം എസ്‌റ്റേറ്റ് ഉള്ളവർക്ക് പാർക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

സ്വകര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. പാർക്കിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിന് പരമാവധി മൂന്ന് കോടി രൂപ വരെ സർക്കാർ അനുവദിച്ച് നൽകും. വിശദാംശങ്ങൾ പരിശോധിച്ച് ഏഴ് വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്‌ഥാനത്തിലാകും അന്തിമ അനുമതി.

ഇതുവരെ 20 അപേക്ഷകളാണ് പാർക്കിനായി ലഭിച്ചിരിക്കുന്നത്. മെയ് മാസത്തിൽ സ്വകാര്യ വ്യവസായ പാർക്കിന് കല്ലിടുമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ 3884 കോടിയുടെ വിറ്റുവരവോടെ പ്രവർത്തന ലാഭത്തിൽ 245 ശതമാനം വർധനയുണ്ടാക്കി എന്നും പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിൽ 41 പൊതുമേഖലാ സ്‌ഥാപനങ്ങളിൽ 20 എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം ലാഭമുണ്ടാക്കി. നിരന്തരമായ ഇടപെടലുകളിലൂടെയാണ് മികച്ച നേട്ടത്തിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു.

Most Read: ധീരജ് വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു, 8 പ്രതികൾ, 160 സാക്ഷികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE