24 മണിക്കൂര്‍ സേവനം ലഭ്യമാക്കി വെറ്ററിനറി പോളിക്‌ളിനിക്കുകൾ

By Trainee Reporter, Malabar News
Malabar News_polyclinics
Representational image
Ajwa Travels

കല്‍പ്പറ്റ: ജില്ലയിലെ വെറ്ററിനറി പോളിക്‌ളിനിക്കുകളില്‍ ഇനി മുതല്‍ 24മണിക്കൂറും സേവനം ലഭ്യമാകും. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്‌ളിനിക്കുകളിലാണ് സേവനം ലഭ്യമാകുക. ക്‌ളിനിക്കുകളുടെ ഉല്‍ഘാടനം വനം, മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു.

മൃഗസംരക്ഷണ വകുപ്പില്‍ ആവിഷ്‌കരിക്കുന്ന സമഗ്ര മാറ്റങ്ങളുടെ ഭാഗമായാണ് ക്‌ളിനിക്കുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറായി ഉയര്‍ത്തിയത്. ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. പ്രളയക്കെടുതി അനുഭവിച്ച കര്‍ഷകര്‍ക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ പദ്ധതികളും ക്ഷീര മേഖലയില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്‌തത നേടാനും സംസ്‌ഥാനത്തിന് സാധിച്ചു. കോവിഡ് പ്രതിസന്ധിയില്‍ പുതിയ സംരംഭകര്‍ക്ക് മേഖലയിലേക്ക് കടന്നു വരുവാന്‍ സഹായകമാകുന്ന രീതിയിലുള്ള പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്.

സംസ്‌ഥാനത്ത് 27 വെറ്ററിനറി ക്‌ളിനിക്കുകളാണ് ആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് ക്‌ളിനിക്കുകളില്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുക.

Read also: ലോക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE