തിരൂര്‍ ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

By News Desk, Malabar News
Customs raid
Representation Image
Ajwa Travels

മലപ്പുറം: തിരൂര്‍ ആര്‍.ടി. (റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്) ഓഫീസില്‍  മലപ്പുറം വിജിലന്‍സ് മിന്നല്‍ പരിശോധന. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടാത്തതും  കൈവശമുള്ള തുക രേഖപ്പെടുതാത്തതും കണ്ടെത്തി.

എജന്റുമാരുടെ അപേക്ഷകളില്‍ സമയത്ത് ഫീസ് വാങ്ങാതെ തന്നെ സോഫ്റ്റ് വെയറില്‍ ഇടപാട് ചെയ്‌തു കൊടുത്തതും ക്യാഷ് കൗണ്ടറില്‍ 18,340 രൂപയുടെ കുറവും മറ്റൊരു കൗണ്ടറില്‍ 1,310 രൂപ അധികമായും കണ്ടെത്തി. ആര്‍.ടി. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഏജന്റുമാര്‍ ഇടപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സ് അപേക്ഷകളില്‍ ഓഫീസ് രജിസ്റ്ററിലും സോഫ്റ്റ് വെയറിലും വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്.

പെര്‍മിറ്റ് ക്യാന്‍സലേഷന്‍, ഡീലര്‍ രജിസ്‌ട്രേഷന്‍,  എന്‍.ഒ.സി എന്നീ വിഭാഗങ്ങളിലുള്ള അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥരുടെ കൈവശം രജിസ്റ്ററിലും സോഫ്റ്റ് വെയറിലും ഉള്‍പ്പെടുത്താതെയുളള വിവിധ ആവശ്യങ്ങള്‍ക്കായുളള ഡീലര്‍ കോഡ് രേഖപ്പെടുത്തിയ നിരവധി അപേക്ഷകളുണ്ടായിരുന്നു. ക്രമക്കേട് ചൂണ്ടിക്കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കും.

Malabar News: പുത്തുമല; ഒടുവില്‍ ലഭിച്ച മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി.എന്‍.എ ഫലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE