പുത്തുമല; ഒടുവില്‍ ലഭിച്ച മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി.എന്‍.എ ഫലം

By News Desk, Malabar News
MalabarNews_Puthumala
Representation Image
Ajwa Travels

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടെയും അല്ലെന്ന് ഡി.എന്‍.എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്.

പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ വെള്ളചാട്ടത്തിന് അടുത്തു നിന്നാണ് ഈ മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിയുന്നതിനായി ഇത് ഡി.എന്‍.എ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്ത് വന്നത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡി.എന്‍.എയുമായി ലഭിച്ച മൃതദേഹത്തിന്റെ ഡി.എന്‍.എ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം.

പ്രദേശത്ത് മറവ് ചെയ്‌ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്‌ടം മഴയില്‍ ഒഴുകിയെത്തിയത് ആയിരിക്കാം എന്നാണ് പോലീസ് നിഗമനം. കണക്കില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുള്‍പൊട്ടലില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE