‘മരക്കാറെ’ കാണാനെത്തിയ വിജയ് സേതുപതി; വീഡിയോ വൈറൽ

By News Bureau, Malabar News
vijay sethupathi-marakkar
Ajwa Travels

മോഹന്‍ലാല്‍- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സെറ്റിലെത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വീഡിയോ വൈറലാകുന്നു. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

മുൻപ് തല അജിത്തും ലൊക്കേഷനിലെത്തിയ വീഡിയോ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്.

അതേസമയം നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ഡിസംബര്‍ 2നാണ് റിലീസ്.

ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്‌ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Marakkar Arabikkadalinte Simham Release On December 2 At Theaters

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരുനാവകാരസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Most Read: നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE