‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്

By Film Desk, Malabar News
Ajwa Travels

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട’. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിൽ ‘ബാലു കല്ലാർ’ എന്ന കഥാപാത്രമായാണ് വിനായകൻ എത്തുന്നത്. ഇ ഫോർ എന്റര്‍ടെയ്‌ൻമെൻസും എവിഎ പ്രൊഡക്ഷന്‍സും ചേർന്നു നിർമിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്ക് എത്തും.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെഎം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്‌ത ഒരു സംഭവമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് വിവരം.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗോകുല്‍ ദാസ് കലാസംവിധാനവും അജയന്‍ അടാട്ട് ശബ്‌ദ സംവിധാനവും നിര്‍വഹിക്കുന്നു.

Most Read: കാർഷിക മേഖലക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ബജറ്റ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE