വാഷിങ്ടൺ: യുഎസിലെ ടെക്‌സസിൽ ജൂതപ്പള്ളിയിൽ ബന്ദിയാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. പ്രാർഥനയ്‌ക്ക് എത്തിയ നാലുപേരെയാണ് ആയുധധാരിയായ അക്രമി ബന്ദിയാക്കിയത്. ഇതിൽ ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ സുരക്ഷാ സേന ശ്രമിച്ചാൽ വധിക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂതപ്പള്ളി സുരക്ഷാസേന വളഞ്ഞു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. അക്രമി അമേരിക്കൻ ജയിലിലുള്ള പാകിസ്‌ഥാൻ ഭീകരവനിത ആഭ്യ സിദ്ദീഖിയുടെ സഹോദരനാണെന്നാണ് സൂചന. ആഭിയയെ മോചിപ്പിക്കണമെന്നാണ് ആവശ്യം. അഫ്‌ഗാനിസ്‌ഥാനിൽ യുഎസ് സൈനികരെ വധിച്ചതിന് 86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ആഭിയ.
Also Read: മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട്