വിശ്വാസവോട്ട് നാളെ; സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ് സർക്കാർ

By News Desk, Malabar News
In Maharashtra, the Supreme Court has quashed the suspension of 12 BJP MLAs
Ajwa Travels

ന്യൂഡെൽഹി: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ നിയമപോരാട്ടത്തിന് തുടക്കം. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി ഹരജി പരിഗണിക്കും. എന്നാൽ, സഭ വിളിച്ചുചേർക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നാണ് വിമതരുടെ വാദം.

നാളെ 11 മണിക്ക് സഭ ചേരാനാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അനുനയ നീക്കങ്ങൾ തടയാൻ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് ഇന്ന് ഗോവയിലേക്ക് പോകും. നാളെ മാത്രമേ മുംബൈയിൽ എത്തുകയുള്ളൂ. ബിജെപി നേതൃയോഗം ഉച്ചക്ക് രണ്ടുമണിക്ക് ചേരും. എൻസിപി നേതൃയോഗം പവാറിന്റെ വസതിയിൽ ചേർന്നിരുന്നു.

Most Read: കോവിഡ് മരണനിരക്കിൽ വർധന; ഭീഷണിയാകുന്നത് ഒമൈക്രോൺ, ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE