മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി

By News Desk, Malabar News
Malabarnews_walayarcase
Representational image
Ajwa Travels

വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലേ പ്രതിയായിരുന്ന പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാര്‍ നീതി സമരസമിതി. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നടന്ന ആത്‍മഹത്യയില്‍ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞു. വാളയാര്‍ കേസിലെ മുന്‍ പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ ഇന്ന് ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളിലാണ് കണ്ടെത്തിയത്.

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ പൊതു സമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി പൊലീസ് ഉദ്യോഗസ്‌ഥരെ ശിക്ഷിക്കാനും കേസ് പുനരന്വേഷിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാവുക ആയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണെന്ന് സമരസമിതി പത്രകുറിപ്പില്‍ പറഞ്ഞു. രണ്ടു കുട്ടികളുടെ കൊലപാതകത്തിലും പ്രദീപ് കുമാര്‍ പ്രതിയായിരുന്നു.

Related News: വാളയാര്‍ കേസില്‍ കുറ്റവിമുക്‌തനായ പ്രദീപ് കുമാര്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍

വെറും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്‍മഹത്യ എന്ന രീതിയില്‍ മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാര്‍ നീതി സമരസമിതി ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പ്രദീപ് ആത്‍മഹത്യ ചെയ്‌തതെന്നാണ് പ്രഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE