വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍

By Syndicated , Malabar News
A K Balan_walayar case_Malabar news
Ajwa Travels

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടങ്ങുന്ന സംഘവുമായി പാലക്കാട് ഗസ്‌റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു എകെ ബാലന്റെ പ്രതികരണം. കേസില്‍ പുനരന്വേഷണത്തിന് തടസമില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

പ്രധാന പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ സാജനെന്ന പൊലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി വേണമെന്ന ആവശ്യം മാതാപിതാക്കള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാല്‍, സിആര്‍ നീലകണ്‌ഠന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Read also: കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE