കൊച്ചി മറൈൻ ഡ്രൈവിലെ വാക് വേ ഉൽഘാടനം നാളെ

By Staff Reporter, Malabar News
Walkway_of_Marine_Drive,_Kochi
Ajwa Travels

കൊച്ചി: മറൈൻ ഡ്രൈവിൽ ജിസിഡിഎ നിർമിച്ച വാക്‌ വേയുടെ ഉൽഘാടനം ശനിയാഴ്‌ച നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ‌ മന്ത്രി എസി മൊയ്‌തീൻ ഓൺലൈനിലൂടെ ഉൽഘാടനം നിർവഹിക്കും. സിഎസ്‌എംഎലുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ്‌ പൂർത്തിയായത്‌. എല്ലാ പ്രായക്കാർക്കും രാജേന്ദ്ര മൈതാനം മുതലുള്ള 740 മീറ്ററോളം വിനോദത്തിനുള്ള സൗകര്യങ്ങളാണ്‌ വാക്‌ വേയിൽ ഒരുക്കിയിട്ടുള്ളത്‌.

വിശ്രമത്തിനായി ഇരിപ്പിടങ്ങളും ഓപ്പൺ ജിമ്മും കുട്ടികൾക്ക്‌ കളിക്കാനാവശ്യമായ പച്ച തുരുത്തുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. സമീപത്തുള്ള ഫ്ളാറ്റുകളിലെയും കെട്ടിടങ്ങളിലെയും മലിനജലം സംഭരിച്ച്‌ ട്രീറ്റ്‌മെന്റ്‌ പ്ളാന്റ് ഉപയോഗിച്ച് ശുദ്ധീകരിച്ചാണ്‌ പ്രദേശത്ത് ജലസേചനത്തിനായി ഉപയോഗിക്കുക‌. ഊർജ സംരക്ഷണത്തിനായി സോളാർ പാനലുകളും സ്‌ഥാപിച്ചു. നടപ്പാതയിൽ രണ്ടിടത്തായി ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്‌. മൂന്നുവർഷത്തേക്ക് പ്രവർത്തനവും പരിപാലനവും ജിസിഡിഎയാണ് നടത്തുന്നത്.

Read Also: രാഹുലിന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മുഖ്യമന്ത്രിക്ക് സമനില തെറ്റി; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE