സ്‌ഥാനമേറ്റതിന് പിന്നാലെ രാജി വെച്ച് വാർഡ് മെമ്പർ; പ്രഖ്യാപനം ഫേസ്ബുക്കിലൂടെ

By News Desk, Malabar News
Ward member resigns after taking office; Announcement via Facebook
Bindhu
Ajwa Travels

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ ഫേസ്ബുക്കിലൂടെ രാജി വെച്ചു. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. കിള്ളിയിലെ സിപിഐഎം സ്‌ഥാനാർഥിയായ ബിന്ദു 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

രാജി വെക്കുന്നത് വ്യക്‌തിപരമായ കാരണങ്ങളാൽ ആണെന്നാണ് സൂചന. എന്നാൽ, ഇതുവരെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. യുഡിഎഫ് കോട്ടയായ കിള്ളി വാർഡ് ശക്‌തമായ രാഷ്‌ട്രീയ പോരാട്ടങ്ങൾക്ക് ഒടുവിലാണ് സിപിഐഎം പിടിച്ചെടുത്തത്. ബിന്ദുവിന്റെ പെട്ടെന്നുള്ള രാജി പ്രഖ്യാപനം പാർട്ടിയെ കുഴക്കിയിട്ടുണ്ട്. എങ്കിലും ബിന്ദുവിന്റെ രാജി പഞ്ചായത്തിലെ ഇടത് ഭരണത്തെ ബാധിക്കില്ലെന്നാണ് വിവരം.

Also Read: ഹരിപ്പാട് സുരക്ഷിതമല്ല; നിയോജക മണ്ഡല മാറ്റത്തിനൊരുങ്ങി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE