ചാലിയാറിൽ ജനകീയ തിരച്ചിൽ തുടരുന്നു; വിദഗ്‌ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ

ഇനിയും 130 മൃതദേഹങ്ങളാണ് കണ്ടെത്താനുള്ളത്. ഇന്നലെ ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തിരുന്നു.

By Trainee Reporter, Malabar News
Landslides News
Image courtesy: India Today | Cropped By MN
Ajwa Travels

പത്തനംതിട്ട: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സൂക്ഷ്‌മ പരിശോധന നടത്താൻ സംസ്‌ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതി ഇന്ന് ദുരന്തഭൂമിയിലെത്തും. തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം മുൻ ശാസ്‌ത്രജ്‌ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.

ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോർട് സർക്കാരിന് കൈമാറും. മേഖലയിലെ ഭൂവിനിയോഗം എങ്ങനെ ആയിരിക്കണമെന്നും സമിതി ശുപാർശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനർനിർമാണ പ്രവർത്തനവും ആൾത്താമസവും മറ്റും തീരുമാനിക്കുക.

ദുരന്തം സംഭവിച്ച സ്‌ഥലങ്ങൾ ഇനി വാസയോഗ്യമാണോ എന്നും സമിതി പരിശോധിക്കും. അതിനിടെ, നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തിരച്ചിൽ പുനരാരംഭിച്ചു. അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണ് ഇന്ന് നടക്കുന്നത്. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലാണ് ഒരു സംഘത്തിന്റെ തിരച്ചിൽ.

എൻഡിആർഎഫ്, അഗ്‌നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, തണ്ടർബോൾട്ട്, വനംവകുപ്പ് എന്നീ സേനകളടങ്ങുന്ന 60 അംഗം സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഇനിയും 130 മൃതദേഹങ്ങളാണ് കണ്ടെത്താനുള്ളത്. ഇന്നലെ ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തിരുന്നു.

വനമേഖലയായ പാണൻകായത്തിൽ പത്ത് സന്നദ്ധപ്രവർത്തകർ ഉൾപ്പടെ 50 അംഗ സംഘവും പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തകരും പത്ത് പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിൽ പങ്കെടുക്കും.

Most Read| കേരളത്തിൽ അതിശക്‌തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE