
കാബൂൾ: അഫ്‌ഗാനിൽ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്‌ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്‌താവന.
നേരത്തേ അഫ്‌ഗാനുമായി ഇന്ത്യയ്‌ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്‌ഗാൻ താലിബാന്റെ നിയന്ത്രണത്തിൽ ആയതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെ ആണ് താലിബാന്റെ പ്രസ്‌താവന. അതേസമയം ഇന്ത്യയിലുള്ള അഫ്‌ഗാൻ പൗരൻമാർക്ക് കേന്ദ്രം വിസ നീട്ടി നൽകി. രണ്ടു മാസത്തേക്കാണ് വിസ നീട്ടി നൽകിയത്.
Read Also: വാക്‌സിൻ ഉൽപാദനം; അനുമതിക്കായി കാത്ത് തമിഴ്‌നാട് സർക്കാർ