കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി

By Staff Reporter, Malabar News
police
Representational Image
Ajwa Travels

കണ്ണൂര്‍: ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ഇന്നലെ അർധരാത്രിയോടെ ആയുധങ്ങള്‍ കണ്ടെത്തിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങൾ പ്‌ളാസ്‌റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. എട്ട് വാളുകളും, ഒരു കഠാരയും, ഒരു മഴുവുമാണ് കണ്ടെത്തിയത്.

ആയുധങ്ങള്‍ എങ്ങനെ ഇവിടെ വന്നുവെന്നതിനെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Read Also: ഇടതുമുന്നണിയിൽ രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE