ബംഗാളില്‍ കോണ്‍ഗ്രസ് ഇടത്തേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മൽസരിക്കും

By Syndicated , Malabar News
cpim_congress_west_bengal_poll_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്‌ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ച് വര്‍ഷങ്ങളായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ്  നീങ്ങിയത്. സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളുടെ സഹകരണം പ്രതിപക്ഷ ഐക്യത്തിന്  അനിവാര്യമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളഘടകത്തിന്റെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന് തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തെ കേരളഘടകവും അനുകൂലിച്ചതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ ഹൈക്കമാൻഡ് അനുമതി നല്‍കിയത്. തമിഴ്‌നാട്, അസം തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കൂടുതല്‍ സംസ്‌ഥാനങ്ങളിലും സീറ്റ് ധാരണയുണ്ടായേക്കും.

2016ലെ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് സിപിഎം കേന്ദ്ര നേതൃത്വം സംസ്‌ഥാന ഘടകത്തിന് അനുമതി നിഷേധിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമുണ്ടായിരുന്നില്ല.

Read also: ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന്  വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE