‘പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്’; ആള്‍ട്ട് സഹ സ്‌ഥാപകനെതിരായ ഹർജിയിൽ കോടതി

By K Editor, Malabar News
death-penalty-by-a-qatar-court
Rep. Image
Ajwa Travels

ന്യൂ ഡൽഹി: ഒരു പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്ന് സുപ്രീം കോടതി. ആൾട്ട് ന്യൂസ് സഹ സ്‌ഥാപകൻ മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഇത്തരം ആവശ്യങ്ങൾ, ഒരു മാദ്ധ്യമ പ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന് തുല്യമാണെന്നും അത് എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ്‌ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചിന്റേതാണ് പരാമർശം.

Related: ആള്‍ട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം

YOU MAY LIKE