പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്‍ക്ക് വിട

By Staff Reporter, Malabar News
WHATSAPP
Representational Image
Ajwa Travels

അത്യാവശ്യമല്ലാത്ത എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഇഷ്‌ടാനുസരണം മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാസങ്ങളായി പരീക്ഷണത്തില്‍ ആയിരുന്ന പുതിയ ഫീച്ചര്‍ ആപ്പ്‌ളിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്‌താക്കളില്‍ എത്തിക്കാനാണ് ശ്രമം. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ട് വേര്‍ഷനുകളിലും സൗകര്യം ഉടന്‍ ലഭ്യമാകും.

ഓഫീസ് ആവശ്യത്തിനും, മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കും അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന നിരവധി പേര്‍ക്ക് ഗുണകരമാവുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.

നിലവില്‍ അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്‍ മ്യൂട്ട് ചെയ്യാന്‍ സമയപരിമിതി ഉണ്ടായിരുന്നു, എന്നാല്‍ പുതിയ വേര്‍ഷനില്‍ ഇത് ആജീവനാന്ത കാലത്തേക്ക് നീട്ടാന്‍ കഴിയും, ഗ്രൂപ്പുകളില്‍ നിന്ന് പുറത്തു പോവുകയോ ഡിലീറ്റ് ചെയ്യുകയോ വേണ്ട.

വാട്‌സ്ആപ്പ് വെബ് വേര്‍ഷനിലും സൗകര്യം ലഭ്യമാകും. നിലവില്‍ 8 മണിക്കൂര്‍, ഒരാഴ്‌ച, ഒരു വര്‍ഷം എന്നിങ്ങനെ ആയിരുന്നു ചാറ്റുകള്‍ മ്യൂട്ട് ചെയ്യാന്‍ കഴിയുക. പുതിയ അപ്‌ഡേറ്റില്‍ ഒരു വര്‍ഷം എന്നതിന് പകരം ആജീവനാന്ത കാലത്തേക്ക് മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.

നിരവധി ആളുകള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ജോലി സംബന്ധമായ, ബിസിനസ് ആവശ്യങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് തീരുമാനം ഗുണം ചെയ്യും.

More Tech News: ഇനി വിളിക്കാം വെബിലും; വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉടന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE