അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍

By Syndicated , Malabar News
Nithish kumar_Malabar news
Ajwa Travels

പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി വലിയ ക്യാമ്പയിനുകളാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനായി നേരത്തെ വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബീഹാറില്‍ മികച്ച വിദ്യാഭാസ സൗകര്യം ഉണ്ടെന്നും നിരവധി കോളേജുകള്‍ സ്‌ഥാപിക്കാനായെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സ്‍ത്രീകളുടെ വിദ്യാഭ്യാസം തന്നെയാണ് വികസനത്തിലേക്കുള്ള ചവിട്ടുപടി. വനിതാ ശാക്‌തീകരണത്തിനായി തന്റെ മന്ത്രിസഭ എന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്, സ്‍ത്രീകള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ലഭിക്കുന്ന വോട്ടുകളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മറിച്ച് സമൂഹത്തെ സേവിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണെന്നും നിതീഷ് കുമാര്‍ വ്യക്‌തമാക്കി.

Read also: കേന്ദ്ര കാര്‍ഷിക മന്ത്രി പങ്കെടുത്തില്ല; ചര്‍ച്ച ബഹിഷ്‌കരിച്ച് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE