മോദിയുടെ പ്രസംഗത്തിന് ചിലവെത്ര; ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

By Syndicated , Malabar News
Narendra-Modi
Rep. Image
Ajwa Travels

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിന് നല്‍കുന്ന പ്രതിഫലം എത്രയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം മാത്രം മറച്ചുവെച്ചുള്ള മറുപടി ലഭിച്ചിരിക്കുന്നത്.

വ്യത്യസ്‌ത സാഹചര്യങ്ങളില്‍ മോദിക്കാവശ്യമായ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് ആരാണ്, എത്ര പേരാണ്, അവര്‍ക്ക് കൊടുക്കുന്ന പ്രതിഫലം എത്രയാണ് എന്നിങ്ങനെ ആയിരുന്നു വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങള്‍.

എന്നാല്‍ ‘പരിപാടികളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്‌തരായ ആളുകള്‍, ഉദ്യോഗസ്‌ഥര്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവര്‍ പ്രസംഗത്തിന് വേണ്ട കാര്യങ്ങള്‍ കൊടുക്കും. അന്തിമരൂപം തയ്യാറാക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്’ എന്ന മറുപടിയിൽ ഉദ്യോഗസ്‌ഥരുടെ പ്രതിഫലക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയിട്ടില്ല.

Read also: പീഡനക്കേസുകളിലെ വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസിനെതിരെ ബൃന്ദ കാരാട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE