വ്യാപക മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്, ജില്ലകളിൽ യെല്ലോ അലർട്

By News Desk, Malabar News
Heavy Rain Will Continue In Kerala Till Sunday

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ ലഭിക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് കൂടുതൽ സാധ്യത. മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്.

അതേസമയം, സംസ്‌ഥാനത്ത് 22ആം തീയതി വരെ മഴ തുടരുമെന്നും കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്‌തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. കേരള തീരത്ത് മൽസ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി.

Most Read: ‘ഏത് രാജ്യത്തേക്ക് കടന്നാലും രക്ഷയില്ല, നിയമം മറികടന്നുള്ള യാത്ര വേണ്ട’; കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE