ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു

By Trainee Reporter, Malabar News
elephent attack
Representational Image
Ajwa Travels

പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ് കാട് കയറ്റിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധോണിയിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.

കഴിഞ്ഞ ദിവസവും ഇവിടെ ഒറ്റയാനിറങ്ങിയിരുന്നു. ധോണി സ്വദേശി മോഹനന്റെ വയലിലാണ് ആന ഇറങ്ങിയത്. പ്രദേശത്തെ ഒരേക്കറിനടുത്ത് കൃഷി ആന നശിപ്പിച്ചു. അകത്തേത്തറ പഞ്ചായത്തിലെ ക്വാറിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ഒറ്റയാനിറങ്ങിയത്. പുലർച്ചെ അഞ്ചുമണിയോടെ എത്തിയ കാട്ടാന കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒരേക്കർ നെൽകൃഷി പൂർണമായി നശിപ്പിച്ചു. നെല്ല് കൊയ്യാൻ ഒരാഴ്‌ച മാത്രം അവശേഷിക്കെ ആയിരുന്നു ഒറ്റയാന്റെ പരാക്രമം.

Most Read| ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE