കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

By Trainee Reporter, Malabar News
MalabarNews_elephant

അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ സ്‌ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.

ഇവിടെ നാട്ടുകാരുടെ നേതൃത്വത്തിൽ വനാതിർത്തിക്കും കൃഷി സ്‌ഥലത്തിനുമിടയിൽ കാടുവെട്ടി തെളിച്ചിരുന്നു. പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിൽ കാട്ടാനക്കൂട്ടം കടന്നുകയറി നാശനഷ്‌ടം ഉണ്ടാകുന്നത് പതിവായിരുന്നു. നിരവധി തവണ ഡിഎഫ്ഒ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Read also: ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE