കാട്ടുതീ പ്രതിരോധം; ജില്ലയിൽ മുന്നൊരുക്കം ശക്‌തമാക്കാൻ നിർദേശം

By Team Member, Malabar News
wildfire
Representational image
Ajwa Travels

കോഴിക്കോട് : വേനൽക്കാലം കടുക്കുന്നതോടെ ജില്ലയിൽ കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്‌തമാക്കാൻ നിർദേശം. കേരള ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും വകുപ്പുകൾക്കും നിർദേശം നൽകിയത്. കളക്‌ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്‌ഥർക്കുമാണ് ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ശക്‌തമാക്കാൻ നിർദേശം ലഭിച്ചിരിക്കുന്നത്.

കൂടാതെ കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അത് കൺട്രോൾ റൂമിൽ അറിയിക്കാൻ സാധിക്കും. ഇതിനായി കൺട്രോൾ റൂം നമ്പർ ജനങ്ങളിലേക്ക് പരമാവധി എത്തിക്കാനും ഉദ്യോഗസ്‌ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ കാട്ടുതീ ഉണ്ടായാൽ അത് കെടുത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും വനംവകുപ്പിന് കീഴിൽ ഉണ്ടെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി.

ആവശ്യമായ സാഹചര്യത്തിൽ എല്ലാ റെയ്ഞ്ചിലേക്കും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ നിന്നും ജീവനക്കാരെ നിയോഗിക്കും. കൂടാതെ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളതിനാൽ വനത്തിനുള്ളിൽ കഴിയുന്ന പട്ടികജാതി-പട്ടികവർഗ കോളനികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിർദേശം പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിനും നൽകിയിട്ടുണ്ട്.

Read also : യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE