കൊൽക്കത്ത: നിലവിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി സേവനമനുഷ്‌ഠിക്കുന്ന മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദ്യോപാധ്യായക്ക് വധഭീഷണി. കൊൽക്കത്ത സർവകലാശാല വൈസ് ചാൻസലറായ അദ്ദേഹത്തിന്റെ ഭാര്യ സോണാലി ചക്രബർത്തിക്കാണ് ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചത്.
“മാഡം, നിങ്ങളുടെ ഭർത്താവ് കൊല്ലപ്പെടും, നിങ്ങളുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ആർക്കും കഴിയില്ല” എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. സംഭവത്തിൽ കൊൽക്കത്ത പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഗൗർഹാരി മിശ്ര എന്നയാളാണ് ഇത് അയച്ചിരിക്കുന്നത്.
Most Read: പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ഇന്ന്