കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചു കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തൻ എന്നറിയപ്പെടുന്നയാളാണ് നിബു ജോൺ. സ്‌ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മൽസരിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞു മടങ്ങുമ്പിഴാണ് ഇത്തരത്തിൽ ഒരു വാർത്ത കാണുന്നത്. വാർത്ത വന്നു ഒരു മണിക്കൂറിനുള്ളിൽ സിപിഎം നേതൃത്വം തന്നെ ഇത് നിഷേധിച്ചിട്ടുണ്. നിലവിൽ കോൺഗ്രസ് പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് ഞാൻ വരുന്നത് തന്നെ ഉമ്മൻ ചാണ്ടി നിർബന്ധിച്ചത് കൊണ്ടാണ്’- നിബു ജോൺ പറഞ്ഞു.
ആര് സ്‌ഥാനാർഥി ആയതും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മനായി മുഴുവൻ സമയ പ്രചാരണത്തിന് രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മനെതിരെ മൽസരിക്കാൻ സിപിഎം നിബു ജോണിനെ സമീപിച്ചെന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്‌തമാക്കി അദ്ദേഹം രംഗത്തെത്തിയത്.
Most Read| ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു; യുദ്ധത്തിന് തയ്യാറെടുപ്പെന്ന് റിപ്പോർട്