അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്

By Desk Reporter, Malabar News
Malabar-News_Prakash-Raj
Ajwa Travels

ചെന്നൈ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ മോദിക്ക് മുന്നിൽ അഞ്ചു നിർദേശങ്ങൾ വച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. ഇതിൽ പ്രധാനപ്പെട്ട നിർദേശം വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതു തന്നെ.

“പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അടിച്ചേല്‍പ്പിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക. കര്‍ഷകരോടൊപ്പം ഇരിക്കൂ. അവരെ കേള്‍ക്കൂ. യാഥാർഥ്യങ്ങൾ മനസിലാക്കി വിലയിരുത്തൂ, അവരുടെ വിശ്വാസം നേടിയെടുക്കൂ”- പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.

അതേസമയം, കർഷക സമരം കൂടുതൽ ശക്‌തമായി മുന്നോട്ട് പോകുകയാണ്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കർഷകർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. 20 നേതാക്കളാണ് തലസ്‌ഥാന നഗരിയില്‍ സത്യാഗ്രഹമിരിക്കുന്നത്. ഒപ്പം കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കും. കര്‍ഷകര്‍ നിരാഹാര സമരം കൂടി ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. 9 മണിക്കൂറാണ് കര്‍ഷകര്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെടുന്നത്. കൂടാതെ ഇന്ന് രാജ്യത്തെ എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ധര്‍ണകളും, പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.

സിംഗു, ഗാസിപ്പൂര്‍, ഹരിയാന, രാജസ്‌ഥാന്‍ എന്നിവിടങ്ങള്‍ ഉപരോധിച്ചുള്ള കർഷക സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കര്‍ഷകര്‍ രാജസ്‌ഥാനില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള ദേശീയപാതയും ഉപരോധിച്ച് തുടങ്ങി. സമരം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തുടരുന്നുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കാതെ ഇനി ചര്‍ച്ചക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

സമരം ശക്‌തമാകുന്ന സാഹചര്യത്തിൽ ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ കൂടുതൽ സേനയെ വിന്യസിപ്പിച്ച് പ്രതിരോധ നടപടികൾ ശക്‌തമാക്കാനുള്ള നീക്കവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഡെൽഹി-ഗുരുഗ്രാം അതിർത്തികളിലായി 1000 ത്തോളം പോലീസുകാരെയും, ഫരീദാബാദ്, പൽവൽ, ബദർപൂർ എന്നിവിടങ്ങളിലായി 3500 ഓളം പോലീസുകാരെയും പുതുതായി വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ കർഷകരെ തടയുന്നതിനായി അതിർത്തികളിലെല്ലാം കൂടുതൽ കോൺക്രീറ്റ് ബാരിക്കേഡുകളും സ്‌ഥാപിച്ചിട്ടുണ്ട്.

Kerala News:  രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്; എന്നിട്ടെന്തായി? കെടി ജലീലിന്റെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE