കൊല്ലത്ത് നവവധു തൂങ്ങി മരിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു

By Syndicated , Malabar News
woman-commit-suicide-in-kollam
Ajwa Travels

കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. രാജേഷ് ശാസ്‌താംകോട്ട നെടിയവിള സ്വദേശിയാണ്.

Read also: കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE