ട്രെയിനിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

By Syndicated , Malabar News
train
Rep. Image
Ajwa Travels

മുംബൈ: മഹാരാഷ്‍ട്രയിൽ ട്രെയിനിന്റെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. പാൽഘർ ജില്ലയിലെ ദഹാനു റോഡ് റെയിൽവേ സ്‌റ്റേഷനിൽ ബാന്ദ്രയിൽ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യാത്രക്കിടെ ശുചിമുറിയിലേക്ക് പോയ യുവതി ഏറെ നേരമായിട്ടും തിരികെവരാത്തതിനെ തുടർന്ന് യാത്രക്കാർ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് ടിക്കറ്റ് എക്‌സാമിനറും യാത്രക്കാരും ചേർന്ന് ശുചിമുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് പൂട്ടിയതിനാൽ സാധിച്ചില്ല. ഇതേ തുടർന്ന് ഉച്ചക്ക് 1.10ന് ട്രെയിൻ ദഹാനു റോഡ് റെയിൽവേ സ്‌റ്റേഷനിൽ വച്ച് അധികൃതരെത്തി ശുചിമുറിയുടെ വാതിൽ തകർത്താണ് അകത്ത് കയറിയത്. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Read also: ഗ്യാന്‍വ്യാപി മുസ്‌ലിം പള്ളിക്കരികെ ഹിന്ദു മതചിഹ്‌നം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE