ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി

By Trainee Reporter, Malabar News
death news
Ajwa Travels

വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എട്ട് മാസം മുമ്പായിരുന്നു പേരാമ്പ്ര കാഞ്ഞിരോലി വിപുലേഷുമായുള്ള റെനീഷയുടെ വിവാഹം. അതേസമയം, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി. മകൾ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഷാജഹാൻ പറയുന്നത്.

പേരാമ്പ്ര പോലീസും തഹസിൽദാറും ചേർന്ന്  ഇൻക്വസ്‌റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Most Read: കേന്ദ്ര നിർദ്ദേശങ്ങളിൽ വ്യക്‌തതയില്ല, സമരം തുടരും; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE