റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്‌റ്റിൽ

By Team Member, Malabar News
Woman Were Arrested For Job Fraud Case In Kannur
Ajwa Travels

കണ്ണൂർ: റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി ആളുകളിൽ നിന്നും പണം തട്ടിയ യുവതി അറസ്‌റ്റിൽ. ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്‌റ്റിലായത്. ലക്ഷക്കണക്കിന് രൂപ നിരവധി ആളുകളിൽ നിന്നും ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഇവർ തട്ടിയെടുത്തതായാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

പണം തട്ടിയെടുത്തതായി വ്യക്‌തമാക്കി അഞ്ച് പേരാണ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ളർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞാണ് പണം തട്ടിയത്. പരാതി നൽകിയ ആളുകൾക്ക് പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടതായാണ് വിവരം.

ബിൻഷയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യുവതിയെ ചോദ്യം ചെയ്‌തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും പോലീസിന് വിവരം ലഭിച്ചു. തട്ടിപ്പിൽ പങ്കാളിത്തമുള്ള കൂടുതൽ ആളുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Read also: പ്രതിഷേധം ശക്‌തം; ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE