ഹോം നഴ്സ് ചമഞ്ഞ് കവർച്ച; കോഴിക്കോട് യുവതി അറസ്‌റ്റിൽ

By News Bureau, Malabar News
Arrest In kannur

കോഴിക്കോട്: ഹോം നഴ്‌സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി അറസ്‌റ്റിൽ. പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയാ(38)ണ് പോലീസിന്റെ പിടിയിലായത്. നവംബർ 12ന് സ്‌റ്റാർ കെയർ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് ചമഞ്ഞ് വ്യാജപേരിൽ എത്തി ഏഴ് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്‌റ്റ്.

ശ്രീജ മലപ്പുറം എന്ന സ്‌ത്രീയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് കോഴിക്കോടുള്ള ഹോം നഴ്സ് സ്‌ഥാപനത്തിൽ ഇവർ ജോലി നേടിയതെന്ന് പോലീസ് പറയുന്നു.

കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷീന യോഗേഷിന്റെ പണവും സ്വർണാഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷണം നടത്തിയതിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു മുങ്ങിയ പ്രതിയെ ശാസ്‌ത്രീയ അന്വേഷണത്തിലൂടെയും സൈബർ സെല്ലിന്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ചുമാണ് പിടികൂടിയത്.

അതേസമയം അറസ്‌റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂർ ജില്ലകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണറുടേയും മെഡിക്കൽ കോളേജ് ഇൻസ്‌പെക്‌ടർ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്‌ടർമാരായ ഏ രമേഷ് കുമാർ, ടിവി ദീപ്‌തി, കെഎ അജിത് കുമാർ, അസി. സബ് ഇൻസ്‌പെക്‌ടർ ബൈജു ടി, സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർമാരായ നജ്‌മ, രൂപേഷ്, വിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: അനധികൃത മണൽവാരൽ; അഞ്ച് തോണികൾ പിടികൂടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE