തിരുവനന്തപുരം: ഹരിതയെ പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ സ്‌ത്രീവിരുദ്ധത തുറന്നു കാണിക്കുന്നതാണ് ഈ നടപടിയെന്നും, സംഘടനയില്‍ നിന്നും ഇതില്‍ കൂടുതല്‍ മാന്യത പ്രതീക്ഷിക്കേണ്ടതില്ലെന്നും വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗിന്റെ നടപടിയില്‍ നിന്നുതന്നെ അവരുടെ സ്‌ത്രീവിരുദ്ധത എത്രത്തോളമുണ്ടെന്ന് മനസിലാക്കാം. കേരളത്തിലെ സ്‌ത്രീ സമൂഹത്തോടുള്ള പൊതുവായ വീക്ഷണത്തില്‍ മാറ്റം വരേണ്ടതുണ്ട്. സ്‌ത്രീപക്ഷ സമീപനം സ്വീകരിച്ചു കൊണ്ട് മാത്രമെ ഇന്നത്തെ സമൂഹത്തില്‍ പൊതു പ്രവര്‍ത്തനവും സാമൂഹിക നിലപാടും സ്വീകരിക്കാന്‍ കഴിയൂ.
പുരുഷ കേന്ദ്രീകൃത സമീപനമാണ് ലീഗ് സ്വീകരിച്ചതെന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ഡ്രസ്‌കോഡ് തീരുമാനിച്ച ഏക പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും, സ്‌ത്രീകളെ ചില സ്‌ഥാനത്ത് ഇരുത്തിയത് കൊണ്ടുമാത്രം കാര്യമില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: വിദ്വേഷ പ്രചാരണം; നിയമ നടപടിക്ക് ഒരുങ്ങി ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്