ഡെറ്റൽ ഈസി പ്ളസ്; ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക്‌ സ്‌കൂട്ടർ

By News Desk, Malabar News

ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് ഇരുചക്ര വാഹനം അവതരിപ്പിച്ച് ഡെറ്റൽ കമ്പനി. മുംബൈയിൽ വെച്ചു നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ്  ‘ഡെറ്റൽ ഈസി പ്ളസ്‘ സ്‌കൂട്ടർ പ്രദർശിപ്പിച്ചത്.

ഏപ്രിലിൽ പുറത്തിറങ്ങുന്ന ഡെറ്റൽ ഈസി പ്ളസ് ഇന്ത്യയിലെ റോഡുകൾക്ക് ഏറ്റവും മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. താരതമ്യേന കുറഞ്ഞ വില മാത്രമുള്ള ഡെറ്റൽ മഞ്ഞ, ചുവപ്പ്, ടീ ബ്ളൂ, റോയൽ ബ്ളൂ എന്നീ നാല് കളർ വേരിയന്റുകളിൽ ലഭ്യമാണ്.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിപ്ളവം സൃഷ്‌ടിക്കാനുള്ള  ശ്രമത്തിലാണ് തങ്ങളെന്ന് ഡെറ്റൽ സ്‌ഥാപകനായ യോഗേഷ് ഭാട്ടിയ പറഞ്ഞു. ഡെൽഹി സർക്കാരിന്റെ സ്വിച്ച് ഡെൽഹി ക്യാപെയ്‌നുമായി സഹകരിക്കുന്നുവെന്നും ഭാട്ടിയ വ്യക്‌തമാക്കി.

വായു മലിനീകരണം പ്രതിരോധിക്കാ൯ എല്ലാവരും മുന്നിട്ടു വരണം എന്ന് അഭ്യർഥിച്ച ഡെറ്റൽ സ്‌ഥാപക൯ വൈദ്യുതി വാഹനങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രൊഡക്റ്റുകൾ വർധിപ്പിച്ചെന്നും അറിയിച്ചു. ഇന്ത്യയിൽ കൂടുതൽ ഇവി വാഹനങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി ഡെറ്റൽ തങ്ങളുടെ പോർട്ഫോളിയോ വികസിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി ജനങ്ങളിൽ ഇലക്‌ട്രിക് വാഹനം ഉപയോഗിക്കാനുള്ള ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഇന്ത്യ൯ ഇവി കമ്പനികൾ സർക്കാരിന്റെ ആത്‌മ നിർഭർ ഭാരത് പദ്ധതിയുമായി സഹകരിച്ചു വരുന്നുണ്ട്.

Entertainment News: വാലന്റൈൻസ് ഡേയിൽ പ്രണയവുമായി പ്രഭാസ്; ‘രാധേ ശ്യാം’ ടീസർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE