പ്രതീക്ഷയേകി വാക്‌സിന്‍ വിതരണം; ആഗോള തലത്തിൽ 100 കോടി ഡോസ് കടന്നു

By News Desk, Malabar News
Spain to keep registry of those who refuse Covid vaccine

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ആഗോള തലത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 100 കോടിയിലധികം പേര്‍. ശനിയാഴ്‌ചയാണ്‌ കോവിഡ് വാക്‌സിന്‍ വിതരണം 100 കോടി ഡോസുകള്‍ കടന്നത്.

ഇത്രയും അധികം ആളുകൾക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷയുണര്‍ത്തുന്നു. 207 രാജ്യങ്ങളിലും അതിര്‍ത്തി മേഖലകളിലുമായി 1,00,29,38,540 വാക്‌സിന്‍ ഡോസുകൾ ഇതു വരെ വിതരണം ചെയ്‌തതായി എഎഫ്‌പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഒരു പരിധി വരെ ആഗോളതലത്തിലെ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവിന് കാരണമായിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം വെള്ളിയാഴ്‌ച 8,93,000 ആയി രേഖപ്പെടുത്തിയത് ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം രോഗികള്‍ ഇന്ത്യയിലാണ്.

ദീര്‍ഘകാലം കോവിഡിനെ അകറ്റി നിര്‍ത്തിയ തായ്‌ലന്‍ഡിലും വീണ്ടും കോവിഡ് തരംഗം അലയടിക്കുന്നതായാണ് റിപ്പോര്‍ട്. 2019 ഡിസംബറില്‍ ചൈനയില്‍ ആരംഭിച്ച വൈറസ് വ്യാപനം ലോകത്താകമാനം ഇതു വരെ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവനപഹരിച്ചു. ബ്രസീലില്‍ 2021 ഏപ്രിലില്‍ മാത്രം 68,000 പേര്‍ കോവിഡ് മൂലം മരിച്ചു. അടുത്ത കാലത്ത് കോവിഡ് ഏറ്റവും ഗുരുതരമായി കോവിഡ് ബാധിച്ചത് ബ്രസീലിനെയാണ്.

കോവിഡ് വ്യാപന നിരക്കില്‍ കുറവ് രേഖപ്പെടുത്താത്തതിനാല്‍ ആഗോള രാജ്യങ്ങൾ കോവിഡ് വാക്‌സിനുകളിലാണ് തങ്ങളുടെ പ്രതീക്ഷ പുലര്‍ത്തുന്നത്. കഴിഞ്ഞ മാസത്തിനേക്കാള്‍ ഇരട്ടി വാക്‌സിന്‍ ഡോസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസം വിതരണം ചെയ്‌തു.

ഭൂരിഭാഗം ദരിദ്ര രാഷ്‌ട്രങ്ങളും ജനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. ലോക ജനതയുടെ 16 ശതമാനം മാത്രം അധിവസിക്കുന്ന സമ്പന്ന രാഷ്‌ട്രങ്ങളിലാണ് വാക്‌സിന്‍ വിതരണത്തിന്റെ 47 ശതമാനവുമെന്നത് നിര്‍ഭാഗ്യകരമായ സംഗതിയാണ്.

Read Also: യുപിയിലെ കോവിഡ് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്ന് ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE