സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്

By News Bureau, Malabar News
Rain alert-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്‌ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതായും കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്‌തമാകുന്നതിനാല്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്‌തമായ മഴക്കും ജൂലൈ 3 മുതല്‍ 6 വരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴക്കും സാധ്യതയുണ്ട്.

Most Read: പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോ ജേണലിസ്‌റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രക്ക് വിലക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE