സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നാശം; മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും; യോഗി ആദിത്യനാഥ്‌

By News Desk, Malabar News
Yogi Adithyanath About Women Safety
Yogi Adithyanath
Ajwa Travels

ലക്‌നൗ: സ്ത്രീ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസ് കൂട്ടബലാത്സംഗത്തെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പ്രസ്‌താവനയുമായി യോഗി രംഗത്തെത്തിയത്.

Read Also: ‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍

പെൺകുട്ടികളെയോ അമ്മമാരെയോ ആരെങ്കിലും ഉപദ്രവിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അവരുടെ നാശം ആരംഭിച്ചു കഴിഞ്ഞു. ഭാവിയിലേക്ക് മാതൃകയാകുന്ന തരത്തിലുള്ള ശിക്ഷയായിരിക്കും അവർക്ക് ലഭിക്കുക. ഇത് സർക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവുമാണെന്ന് യോഗി പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സംസാരിക്കുകയും 25 ലക്ഷം രൂപ ധനസഹായം ഉറപ്പ് നൽകുകയും ചെയ്‌തു. ഹത്രസിലെ സംഭവത്തിന് പിന്നാലെ യുപിയിൽ 14ഉം 11ഉം വയസുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE