മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു

By Staff Reporter, Malabar News
MughalMuseum_MalabarbNews
ആഗ്രയിലെ മുഗൾ മ്യൂസിയം
Ajwa Travels

ആഗ്ര: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെ പുതിയ ഉദാഹരണമായി മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നു. ശിവജി മ്യൂസിയം എന്നതാണ് പുതിയ പേര്. സംസ്ഥാനത്തിലെ നഗരങ്ങളുടെയും, ജില്ലകളുടെയും പേരുകള്‍ വ്യാപകമായി മാറ്റിയതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മ്യൂസിയം ശിവജിയുടെ പേരിലേക്ക് പുനര്‍ നാമകരണം ചെയ്യാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.

ആഗ്രയിലെ മുഗള്‍ സാമ്രാജ്യ പൈതൃകം ഉയര്‍ത്തി പിടിച്ചിരുന്ന മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിലൂടെ കാലങ്ങളായി നടപ്പാക്കി വരുന്ന തീവ്ര ഹിന്ദുത്വ അജണ്ടകള്‍ക്ക് ആക്കം കൂട്ടുകയാണ് യോഗി സര്‍ക്കാര്‍. മ്യൂസിയം മഹാരാജ സൂരജ്മാലിന്റെ പേരില്‍ നാമകരണം ചെയ്യണം എന്ന ആവശ്യവുമായി ജാട്ട് മഹാസഭ രംഗത്തെത്തി. ആഗ്ര നഗരത്തിന് യാതൊരു സംഭാവനകളും നല്‍കാത്ത ശിവജിയുടെ പേര് നല്‍കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

ഭാരതീയ മുസ്‌ലിം വികാസ് പരിഷത്ത് അദ്ധ്യക്ഷന്‍ സാമി അഘായ് തീരുമാനത്തിന് എതിരെ രംഗത്തു വന്നു.സര്‍ക്കാരിന് മ്യൂസിയത്തിന്റെ പേര് മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും, എന്നാല്‍ ആഗ്ര നഗരത്തിന് മുഗള്‍ സാമ്രാജ്യം നല്‍കിയ വിലപ്പെട്ട സംഭവനകള്‍ മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE