നിങ്ങളിരിക്കുന്നത് ബിജെപി ആസ്‌ഥാനത്തല്ല, ഇരിക്കുന്ന സ്‌ഥാനത്തെ മാനിക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ

By Desk Reporter, Malabar News
Ajwa Travels

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്നത് നിര്‍വാചന്‍ സദനില്‍ ആണെന്നും അല്ലാതെ ബിജെപി ആസ്‌ഥാന മന്ദിരത്തിൽ അല്ലെന്നും മഹുവ ഓർമിപ്പിച്ചു.

ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മക്ക്, 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയത് പകുതിയായി കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലാണ് മഹുവ വിമർശനം ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്ന കസേരയെ ബഹുമാനിക്കണമെന്നും രാജ്യം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട് എന്നും മഹുവ പറഞ്ഞു.

Also Read:  തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE