പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു

By News Desk, Malabar News
മരിച്ച ഇര്‍ഷാദും പ്രതികളായ സുഭാഷും, എബിനും
Ajwa Travels

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ആറ് മാസം മുന്‍പ് ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്.

പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ 2020 ജൂണ്‍ 11 നാണ് കാണാതായത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ പിതാവ് ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു.

പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും, എബിനും ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Malabar News: കോഴിക്കോട് മിനി ലോറി അപകടത്തില്‍പ്പെട്ട് അഞ്ഞൂറോളം കോഴികള്‍ ചത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE