മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഷൈബിനെ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു.
ഏഴ് ആളുകൾ കൂട്ടമായെത്തി ഷൈബിനെ അക്രമിച്ചെന്നാണ് പരാതി. മർദ്ദിച്ച ശേഷം ഷൈബിന്റെ വാഹനവുമായി അക്രമിസംഘം കടന്നു കളയുകയും ചെയ്തു. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് ആക്രമണം നടന്നത്. അതേസമയം, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നിലമ്പൂർ പോലീസ് ഷൈബിന്റെ മൊഴി എടുത്തു.
Most Read: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്