കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മേഘ. യുവതി ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സുമായി ഇന്നലെ വിവാഹം നടക്കാനിരിക്കെയാണ് മേഘ തൂങ്ങിമരിച്ചത്.
രാവിലെ മണ്ഡപത്തിൽ വിവാഹത്തിനുള്ള അലങ്കാരങ്ങൾ നടന്നുകൊണ്ടിരിക്കെയായിരുന്ന സംഭവം. രാവിലെ ബ്യൂട്ടീഷൻ എത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയിൽ കയറി വാതിലടച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
തുടർന്ന് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് യുവതിയെ കുളിമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ ചേവായൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനിടെ യുവതിയുടെ ആത്‍മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Most Read: സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും; ഉന്നതതല യോഗം ചേരാൻ വിദ്യാഭ്യാസ വകുപ്പ്